മദ്യപാനത്തിനിടെ സുഹൃത്തിനെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsസബീഷ്
പറവൂർ: മദ്യപാനത്തിനിടെ സുഹൃത്തിനെ ആക്രമിച്ച ഇളന്തിക്കര നെല്ലിപ്പിള്ളിപറമ്പ് സബീഷ് (41) പിടിയിൽ. പരിക്കേറ്റ ചെറിയപ്പള്ളി മുല്ലപ്പറമ്പിൽ മാർട്ടിൻ (50) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 17ന് രാത്രിയാണ് സംഭവം.
ഘണ്ഠാകർണൻവെളിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ആണി പിടിപ്പിച്ച പട്ടിക ഉപയോഗിച്ച് സബീഷ് മാർട്ടിനെ അടിച്ചു.തലയോട്ടിക്ക് പൊട്ടലും ക്ഷതവുമേറ്റ മാർട്ടിെൻറ കേൾവി ശക്തിയും പ്രതികരണശേഷിയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൈയിൽ പരിക്കേറ്റതിനെത്തുടർന്ന് അഞ്ച് തുന്നലുണ്ട്. അടിക്കാൻ ഉപയോഗിച്ച പട്ടിക പൊലീസ് കണ്ടെടുത്തു. സബീഷിനും ചെറിയ പരിക്കുകളുണ്ട്.
കോടതി റിമാൻഡ് ചെയ്ത സബീഷിന് കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് എഫ്.എൽ.ടി.സി സൗകര്യമുള്ള എറണാകുളം സബ് ജയിലിലേക്കു മാറ്റി. പുത്തൻവേലിക്കര, പറവൂർ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ് സബീഷ്. സി.ഐ എസ്. മഞ്ജുലാൽ, എസ്.ഐ അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്.

