ഭർതൃപീഡനം: പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല, പരാതിക്കാരി സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞുവീണു
text_fieldsപറവൂർ: ഭർത്താവിെൻറയും വീട്ടുകാരുടെയും പീഡനവും അപവാദ പ്രചാരണവും സഹിക്കവയ്യാതെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ യുവതി സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞുവീണു. ഏഴു വയസ്സുകാരിയായ മകളോടൊപ്പം എത്തിയ യുവതിയാണ് കുഴഞ്ഞുവീണത്. നാട്ടുകാർ ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
പരാതി നൽകിയിട്ടും കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് കൂട്ടാക്കുന്നില്ലെന്നാണ് യുവതിയുടെ ആരോപണം. പറവൂർ പള്ളിത്താഴം കാലുപറമ്പിൽ ലിജി ശാന്തകുമാറാണ് നീതിതേടി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നത്. ഒരുവർഷമായി നായരമ്പലത്ത് വാടകവീട്ടിലാണ് താമസം. പിണങ്ങിപ്പിരിഞ്ഞ ഭർത്താവ് പിന്തുടർന്ന് ശല്യംചെയ്യുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്യുന്നതായും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

