Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightആസിഡ് സംഭരണശാലയിൽ വൻ...

ആസിഡ് സംഭരണശാലയിൽ വൻ തീപിടിത്തം; ആളപായമില്ല

text_fields
bookmark_border
fire
cancel
camera_alt

വാ​ണി​യ​ക്കാ​ട്ടെ സോ​പ്പ് നി​ർ​മാ​ണ​ക്ക​മ്പ​നി​യി​ൽ

ആ​സി​ഡ്​ ശേ​ഖ​ര​ത്തി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

പ​റ​വൂ​ർ: ജ​ന​വാ​സ മേ​ഖ​ല​യാ​യ വാ​ണി​യ​ക്കാ​ട് മാ​വേ​ലി​പ്പാ​ട​ത്തെ സോ​പ്പ് നി​ർ​മാ​ണ ഫാ​ക്ട​റി​യു​ടെ ആ​സി​ഡ് സം​ഭ​ര​ണ​ശാ​ല​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി തീ​പി​ടി​ച്ചു. ആ​സി​ഡ്​ ഒ​ഴു​കി സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ആ​രും സ്ഥ​ല​ത്തി​ല്ലാ​ഞ്ഞ​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. രാ​ത്രി 12.20 കാ​ണ​പ്പെ​ട്ട തീ​പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് അ​ഗ്​​നി​ര​ക്ഷാ സേ​ന​ക്ക്​ ഭാ​ഗി​ക​മാ​യി അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ആ​സി​ഡി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​ണ് തീ​പി​ടി​ച്ച​ത്. കൃ​ത്യ​സ​മ​യ​ത്ത് സ​മീ​പ​വാ​സി തീ​പി​ടി​ത്തം ക​ണ്ട​തു​മൂ​ലം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​സി​ഡി​ൽ ച​വി​ട്ടി ചി​ല​ർ​ക്ക്​ പൊ​ള്ള​ലേ​ൽ​ക്കു​ക​യും ശ്വാ​സ​ത​ട​സ്സ​വും നേ​രി​ട്ടു. അ​ഗ്​​നി​ര​ക്ഷാ സേ​ന ഓ​ഫി​സ​ർ വി.​ജി. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ സോ​പ്പ് നി​ർ​മാ​ണ ഫാ​ക്ട​റി​ക്കെ​തി​രെ വ​ർ​ഷ​ങ്ങ​ളാ​യി പ​രാ​തി​ക​ളു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​ണ്ട്.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ ആ​സി​ഡ് ഒ​ഴുകിയിറങ്ങി​യ​പ്പോ​ൾ

സോ​പ്പ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​റ്റു ചി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഹൈ​ഡ്രോ​ക്ലോ​റി​ക് ആ​സി​ഡ്, ക്ലോ​റി​ൻ ബ്ലീ​ച്ച്, നൈ​ട്രി​ക് ആ​സി​ഡ് എ​ന്നി​വ ശേ​ഖ​രി​ച്ച്​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യാ​ണ്. രാ​സ​വ​സ്തു​ക്ക​ളു​ടെ ദു​ർ​ഗ​ന്ധ​വും പു​ക​യും കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും അ​സ്വ​സ്ഥ​രാ​ക്കു​ന്നു. ഇ​ട​ക്ക് പൊ​ട്ടി​ത്തെ​റി​യും ഉ​ണ്ടാ​കാ​റു​ണ്ട്. സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്കാ​തെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ ക​മ്പ​നി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മും​ബൈ​യി​ൽ​നി​ന്ന്​ ടാ​ങ്ക​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ആ​സി​ഡും രാ​സ​വ​സ്തു​ക്ക​ളും ഭൂ​മി​ക്ക​ടി​യി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. യൂ​റി​യ​യും ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ജീ​വ​ന​ക്കാ​ർ എ​ല്ലാം അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​രാ​ണ്. സ്ഥാ​പ​ന​ത്തി​നെ​തി​രെ നേ​ര​ത്തേ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurntErnakulam NewsWarehouse Fire
News Summary - Huge fire in acid warehouse- No casualty
Next Story