ബിവറേജസ് ഔട്ലറ്റിലെ മോഷണം: നാലുപേർ അറസ്റ്റിൽ
text_fieldsഅദിനാൻ, മുഹമ്മദ് സഫർ
പറവൂർ: പല്ലംതുരുത്ത് റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷൻ ഔട്ലെറ്റിൽ മോഷണം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിമറ തോപ്പിൽപറമ്പിൽ മുഹമ്മദ് സഫർ (19), കരടത്ത് വീട്ടിൽ അദിനാൻ (18) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. ഔട്ലെറ്റ് അവധിയായിരുന്ന ഒന്നാം തീയതി പുലർച്ചെ രണ്ടിനാണ് മോഷണം നടന്നത്.
ഔട്ലെറ്റിന്റെ താഴത്തെ കൗണ്ടറിന്റെ ഷട്ടർ താഴുകൾ തകർത്ത് കയറിയ മോഷ്ടാക്കൾ അകത്തുകൂടി ഒന്നാംനിലയിലെ പ്രീമിയം കൗണ്ടറിലെത്തി വിലകൂടിയ മദ്യക്കുപ്പികൾ മോഷ്ടിച്ചു. 12 മദ്യക്കുപ്പികളും മൊബൈൽ ഫോണും 2,000 രൂപയുമാണ് കവർന്നത്. മോഷ്ടിച്ച വസ്തുക്കൾ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മുനമ്പം ഡിവൈ.എസ്.പി എസ് . ജയകൃഷ്ണൻ, ഇൻസ്പെക്ടർ ഷോജോ വർഗീസ്, സബ് ഇൻസ്പെക്ടർ ടി.ബി. ബിബിൻ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രായപൂർത്തിയാക്കത്ത രണ്ട് പേരെ കാക്കനാട് ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

