കഥാപാത്രം സംബന്ധിച്ച തർക്കം; സംവിധായകനും നടനും മർദനമേറ്റു
text_fieldsrepresentational image
പറവൂർ: ഹ്രസ്വചിത്രം നിർമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സംവിധായനും അഭിനേതാവിനും മർദനമേറ്റു. സംവിധായകൻ ഡാർവിൻ കെറ്റിലിനെയും അഭിനേതാവായ നന്ദഗോപൻ കൊട്ടുവള്ളിക്കാടിനെയും മർദിച്ച കേസിൽ ചെട്ടിക്കാട് തട്ടാരുപറമ്പിൽ ജിബിൻ (33), കൊട്ടുവള്ളിക്കാട് പടമാട്ടുമ്മൽ നിഥിൻ (29) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൊട്ടുവള്ളിക്കാട് ക്ഷേത്ര മൈതാനിയിലായിരുന്നു മർദനം. ഡാർവിൻ ഒരുക്കിയ ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രത്തിെൻറ പേരുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ ആദ്യം ഫോണിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് ജിബിനും നിഥിനും നന്ദഗോപനെയും ഡാർവിനെയും മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും മൂത്തകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.