സൂക്ഷിച്ചോളൂ... പറവൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ കാമറ സജ്ജം
text_fieldsമോട്ടോർ വാഹന വകുപ്പ് പറവൂർ താമരവളവിൽ കാമറ സ്ഥാപിക്കുന്നു
പറവൂർ: മോട്ടോർ വാഹന വകുപ്പ് ദേശീയ-സംസ്ഥാന പാതകളിലും മറ്റ് പ്രധാന റോഡുകളിലും സ്ഥാപിച്ച കാമറകൾ പ്രവർത്തനസജ്ജമായി. ഇതോടെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർ കാമറ വലയത്തിൽപെടുമെന്ന് മാത്രമല്ല നിയമ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.
പറവൂർ മേഖലയിൽ വരാപ്പുഴ, മാഞ്ഞാലി പാലങ്ങൾ, കൂനമ്മാവ്, പെരുമ്പടന്ന, മന്നം, താമരവളവ്, മൂത്തകുന്നം, മാല്യങ്കര എന്നിവിടങ്ങളിലാണ് കാമറകൾ. സൗരോർജത്തിലാണ് ഇവ പ്രവർത്തിക്കുക. 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റ കൈമാറുക.
നിയമം ലംഘിച്ച വാഹനത്തിന്റെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് അയക്കും. ആറുമാസം വരെ ദൃശ്യങ്ങൾ ശേഖരിച്ചു വെക്കാനാകുമെന്ന പ്രത്യേകത കൂടിയുണ്ട്.

