അപൂർവരോഗത്തിെൻറ പിടിയിലായ യുവതി ചികിത്സ സഹായം തേടുന്നു
text_fieldsപറവൂർ: അപൂർവരോഗം പിടിപെട്ട യുവതിയായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു. വടക്കേക്കര വാവക്കാട് പൂവന്തറ സന്ദീപിെൻറ ഭാര്യ മാളുവാണ് (29) അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മജ്ജ മാറ്റിവെക്കൽ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ പറയുന്നു. 30 ലക്ഷം രൂപയാണ് ഇതിന് ചിലവ്.
ടാക്സി ഡ്രൈവറായ സന്ദീപിെൻറ വരുമാനം മാത്രമാണ് കുടുംബത്തിെൻറ ഏക ആശ്രയം. പ്രായമായ അമ്മയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്നതാണ് കുടുബം. സുമനസ്സുകളുടെ സഹായത്തിന് പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ ചെയർമാനും മുൻ പ്രസിഡൻറ് കെ.എം. അംബ്രോസ് കൺവീനറും എൻ.ഡി. പ്രഭാശങ്കർ ട്രഷററുമായി സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ മൂത്തകുന്നം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 856010110000699, ഐ.എഫ്.എസ്.സി: BKID0008560. ഗൂഗിൾ പേ നമ്പർ 9446127816. ഫോൺ: 9446127816.

