കൂനമ്മാവിനു സമീപം സർവിസ് സെൻററിൽ തീപിടിത്തം
text_fieldsതിരുമുപ്പം ഒളനാട് റോഡിലെ റിപ്പയർ ആൻഡ് സർവിസ് സെൻറിലുണ്ടായ തീപിടിത്തം അണക്കുന്ന അഗ്നിരക്ഷാ സേന
വരാപ്പുഴ: കൂനമ്മാവിനു സമീപം തിരുമുപ്പം ഒളനാട് റോഡിലെ റിപ്പയർ ആൻഡ് സർവിസ് സെൻററിൽ തീപിടിത്തം. ഒട്ടേറെ ഉപകരണങ്ങൾ കത്തിനശിച്ചു. സാമുവൽ പി. ജോർജിെൻറ സ്ഥാപനത്തിലാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
വീടിെൻറ രണ്ടാംനിലയിലാണ് സെൻറർ പ്രവർത്തിച്ചിരുന്നത്. തീപിടിത്തമുണ്ടായപ്പോൾ സാമുവലിെൻറ ഭാര്യയും മക്കളും താഴെനിലയിൽ ഉണ്ടായിരുന്നു. സർവിസിന് കൊടുത്തിരുന്ന ഉപകരണങ്ങളാണ് കത്തിനശിച്ചത്. നഷ്ടം കണക്കാക്കിയിട്ടില്ല.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഏലൂരിൽനിന്ന് സ്റ്റേഷൻ ഓഫിസർ ടി.ബി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. പറവൂരിൽനിന്നും അഗ്നിരക്ഷാസേന എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

