Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPallikkarachevron_rightബസ് തടഞ്ഞ്​ വടിവാള്‍...

ബസ് തടഞ്ഞ്​ വടിവാള്‍ ആക്രമണം: രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
ബസ് തടഞ്ഞ്​ വടിവാള്‍ ആക്രമണം: രണ്ടുപേര്‍ പിടിയില്‍
cancel

പ​ള്ളി​ക്ക​ര: പ​ള്ളി​ക്ക​ര മ​ന​ക്ക​ക​ട​വി​ല്‍ സ്വ​കാ​ര്യ​ബ​സ് ത​ട​ഞ്ഞ്​ വ​ടി​വാ​ൾ​കൊ​ണ്ട് ബ​സി​െൻറ ഹെ​ഡ്‌​ലൈ​റ്റും ഡോ​ര്‍ ഗ്ലാ​സും വെ​ട്ടി​പ്പൊ​ട്ടി​ച്ചും ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച നാ​ലം​ഗ സം​ഘ​ത്തി​ല്‍ ര​ണ്ടു​പേ​രെ കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ത​ണ്ണി​ശ്ശേ​രി​മൂ​ല പെ​യ്ക്കാ​ട് വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (25), വെ​സ്​​റ്റ്​ മോ​റ​ക്കാ​ല ചെ​യ്‌​കോ​ത്ത് വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (21) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് എ​ഴോ​ടെ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ മൂ​വാ​റ്റു​പു​ഴ​ക്ക്​ പോ​യ ബ​സ്​ ത​ട​ഞ്ഞു​നി​ര്‍ത്തി​യാ​ണ്​ യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്ത​ത്. രാ​വി​ലെ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന വ​ഴി പ​ള്ളി​ക്ക​ര മ​ന​ക്ക​ക​ട​വ് റോ​ഡി​ല്‍ പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​ക്ക്​ സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യ ത​ര്‍ക്ക​ത്തെ​ത്തു​ട​ര്‍ന്നാ​ണ് വൈ​കീ​ട്ട് വാ​ഹ​നം ത​ട​ഞ്ഞ്​ ആ​ക്ര​മി​ച്ച​ത്.

അ​റ​സ്​​റ്റി​ലാ​യ ര​ഞ്ജി​ത്ത് നേ​ര​ത്തേ​യും അ​ടി​പി​ടി​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. പ്ര​തി​ക​ളെ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ത്തു. വ​ടി​വാ​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കോ​ല​ഞ്ചേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കു​ന്ന​ത്തു​നാ​ട് സ​ബ്ഇ​ന്‍സ്‌​പെ​ക്ട​ര്‍ ലി.​ടി. ഷാ​ജ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ പി.​ബി. സ​ത്യ​ന്‍, എ.​എ​സ്.​ഐ ഹ​രി​ദാ​സ്, എ​സ്.​സി.​പി.​ഒ ര​ഞ്ജി​ത്ത്, സി.​പി.​ഒ അ​നൂ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSword attack
News Summary - Sword attack; Two arrested
Next Story