Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPallikkarachevron_rightകൊല്ലം സ്വദേശിയുടെ...

കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് സംശയം

text_fields
bookmark_border
കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് സംശയം
cancel

പ​ള്ളി​ക്ക​ര: ഇ​ന്‍ഫോ​പാ​ര്‍ക്ക്-​ക​രി​മു​ക​ള്‍ റോ​ഡി​ല്‍ മെം​ബ​ര്‍പ​ടി​ക്ക് സ​മീ​പം വ​ഴി​യ​രി​കി​ല്‍ കൊ​ല്ലം സ്വ​ദേ​ശി കെ. ​ദി​വാ​ക​ര​ന്‍ നാ​യ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കേ​സി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. മൃ​ത​ദേ​ഹം കി​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ നാ​ല് കി.​മീ. മാ​റി തൃ​ക്കാ​ക്ക​ര ജ​ഡ്ജ്മു​ക്ക് റോ​ഡി​ല്‍നി​ന്ന്​ ഇ​ദ്ദേ​ഹ​ത്തി​െൻറ ചെ​രി​പ്പു​ക​ള്‍ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ത്​ മ​ക​ന്‍ തി​രി​ച്ച​റി​ഞ്ഞു. ഇ​ദ്ദേ​ഹം യാ​ത്ര​ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​റെ ചോ​ദ്യം​ചെ​യ്തു.

ദി​വാ​ക​ര​ന്‍ നാ​യ​ര്‍ സ​ഞ്ച​രി​ച്ച ഇ​ട​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്​​ച തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി. തൃ​ക്കാ​ക്ക​ര​യി​ലു​ള്ള സ​ഹോ​ദ​ര​െൻറ വീ​ട്ടി​ലും താ​മ​സി​ക്കാ​ന്‍ മു​റി​യ​ന്വേ​ഷി​ച്ച് ക​ള​മ​ശ്ശേ​രി, പ​ത്ത​ടി​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​ട്ടോ​യി​ല്‍ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ബൈ​ല്‍ ഫോ​ണും ബാ​ഗും ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. മൊ​ബൈ​ലി​ല്‍ വ​ന്ന കാ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

മൃ​ത​ദേ​ഹ​ത്തി​െൻറ മു​ഖ​ത്തും ഇ​ട​തു​നെ​റ്റി​യി​ലും വ​യ​റ്റി​ലും മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​ന്​ പു​റ​മെ ശ​രീ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും ഉ​ര​ഞ്ഞ പാ​ടു​ക​ളു​ള്ള​താ​യും ഇ​ന്‍ക്വ​സ്​​റ്റ്​ ത​യാ​റാ​ക്കി​യ ഇ​ന്‍ഫോ​പാ​ര്‍ക്ക് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​ർ കാ​ക്ക​നാ​ട് സ​ണ്‍റൈ​സി​ന് സ​മീ​പ​ത്തെ വ​ർ​ക്ക്​​ഷോ​പ്പി​ല്‍നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കേ​ടാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ന​ന്നാ​ക്കാ​ന്‍ ന​ല്‍കി​യ​താ​ണ്.

മെം​ബ​ര്‍പ​ടി​ക്ക് സ​മീ​പം കെ.​എ​സ്.​ഇ.​ബി വ​ക സ്ഥ​ല​ത്തി​െൻറ ഗേ​റ്റി​നോ​ട് ചേ​ര്‍ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് വി​വ​രം ഇ​ന്‍ഫോ​പാ​ര്‍ക്ക് പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKochiMurder
Next Story