മൂവാറ്റുപുഴ: ഓേട്ടാ ടാക്സി നിയന്ത്രണം വിട്ട് ഓമ്നി വാനിൽ ഇടിച്ച് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. രണ്ടുവട്ടം തലകീഴായി മറിഞ്ഞ ഓേട്ടായിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളടക്കമുള്ള നാല് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.
മൂവാറ്റുപുഴ-കൂത്താട്ടുകുളം റൂട്ടിൽ ആറൂർ ഇറക്കത്തിലെ എസ്-വളവിൽ വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സിയാണ് വളവിൽ നിയന്ത്രണം വിട്ട് ഓമ്നി വാനിലിടിച്ചശേഷം റോഡ് സൈഡിലെ താഴ്ചയിലേക്ക് മറിഞ്ഞത്.
മൂവാറ്റുപുഴ അഗ്നിരക്ഷാസേന എത്തി യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. അടൂരിൽനിന്ന് തൃശൂർക്ക് പോകുകയായിരുന്ന ഓമ്നി വാനിലെ യാത്രക്കാർക്ക് പരിക്കില്ല.