പൊലീസുകാരെ തോട്ട വെച്ച് പൊട്ടിക്കുമെന്നു പറഞ്ഞ് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ
text_fieldsഷംനാദും ഷമീറും
മൂവാറ്റുപുഴ: മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷപ്പെടുത്തണമെന്നാവശ്യപെട്ട് പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നേര്യമംഗലം പുള്ളിക്കുടിയിൽ വീട്ടിൽ ഷംനാദ് (38), അശമന്നൂർ പെരിങ്ങാട്ട് വീട്ടിൽ ഷമീർ (38) എന്നിവരാണ് കല്ലൂർക്കാട് പൊലീസിെൻറ പിടിയിലായത്.
കല്ലൂർക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന കല്ലൂർക്കാട് ഇൻസ്പെക്ടര്‍ കെ.ജെ. പീറ്റര്‍, ആൻറി നാർക്കോട്ടിക് ടീമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ ശ്യാംകുമാര്‍ എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
പ്രതികളായ റസൽ, ബെന്നറ്റ് എന്നിവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിന് ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് പലതവണ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തോട്ട വെച്ച് പൊട്ടിക്കുമെന്നു പറഞ്ഞായിരുന്നു ഭീഷണിയെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർ വി.എ.അസീസ്, എ.എസ്.ഐ സാജുപോൾ, സീനിയർ സിവിൽ െപാലീസ് ഓഫിസർമാരായ ജിമ്മോന്‍, ജയ്മോൻ എന്നിവരാണ് ഉണ്ടായത്.

