Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightനഗരമധ്യത്തിലെ പള്ളിയിൽ ...

നഗരമധ്യത്തിലെ പള്ളിയിൽ പട്ടാപ്പകൽ ഭണ്ഡാരം തുറന്ന് മോഷണം

text_fields
bookmark_border
theft in day at church
cancel

മൂവാറ്റുപുഴ: നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന അരമന പള്ളിയിൽ പട്ടാപ്പകൽ മോഷണം. ആൾത്താരക്ക് മുന്നിലെ ഭണ്ഡാരം തുറന്ന് പണം കവർന്നു. ബുധനാഴ്ച വൈകീട്ട് നാലോടെ പ്രാർഥിക്കാനെന്ന വ്യാജേന എത്തിയ യുവാവ് അൾത്താരക്ക്​ മുന്നിലെ ഭണ്ഡാരത്തി​െൻറ മുന്നിൽ മുട്ടുകുത്തി പ്രാർഥിക്കുന്നപോലെ ഇരുന്ന ശേഷം ഭണ്ഡാരം തുറന്ന് പണം മോഷ്​ടിക്കുകയായിരുന്നു.

മൂവാറ്റുപുഴ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള പള്ളി പകൽ പൂട്ടാറില്ല. മോഷ്​ടാവി​െൻറ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Show Full Article
TAGS:church theft 
News Summary - theft in day at church
Next Story