Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡിൽ മലമ്പാമ്പ്: എം.എൽ.എയുടെ നേതൃത്വത്തിൽ പിടികൂടി വനംവകുപ്പിനെ ഏൽപിച്ചു
text_fieldsbookmark_border
എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ മലമ്പാമ്പിനെ പിടികൂടുന്നു
മൂവാറ്റുപുഴ: റോഡിനു കുറുകെ ചാടിയ മലമ്പാമ്പിനെ എം.എൽ .എ യുടെ നേതൃത്വത്തിൽ പിടികൂടി. വെള്ളിയാഴ്ച രാത്രി 8.30 ഓടെ മൂവാറ്റുപുഴ പട്ടിമറ്റം റോഡിൽ മുടവൂർ തവളകവലയിൽ വച്ചാണ് പാമ്പിനെ പിടികൂടിയത്.
ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന എൽദോ എബ്രഹാം എം.എൽ.എയുടെ വാഹനത്തിനു മുന്നിൽ റോഡിനു കുറുകെ ഇഴഞ്ഞു നീങ്ങുകയായിരുന്നു പാമ്പ്. പാമ്പിനെ കണ്ടതോടെ ഡ്രൈവർ ബെന്നി കാറ് നിർത്തി.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും എം.എൽ.എ.യും ചേർന്ന് പാമ്പിനെ പിടികൂടി. തുടർന്ന് രാത്രി തന്നെ മലയാറ്റൂർ ഫോറസ്റ്റിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

