Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂവാറ്റുപുഴ സബ് ജയിലിൽ തടവുകാർക്ക് അടിമപ്പണി; ദൃശ്യം പുറത്ത്
text_fieldsbookmark_border
മൂവാറ്റുപുഴ: സബ് ജയിലിൽ തടവുകാരെക്കൊണ്ട് ജയിൽ സൂപ്രണ്ടിെൻറ സ്വകാര്യവാഹനം കഴുകിക്കുന്ന ദൃശ്യം പുറത്തുവന്നത് വിവാദമായി. ജയിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ദൃശ്യം പുറത്തുവന്നതെന്ന് പറയുന്നു.
ജയിൽചട്ടങ്ങൾ ലംഘിച്ചാണ് വിചാരണത്തടവുകാരെ ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതെന്ന് ആരോപണം ഉയർന്നു.
ഇതേതുടർന്ന് രണ്ട് തടവുപുള്ളികളെ വിയ്യൂർ ജയിലിലേക്ക് മാറ്റി. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാെണന്നും ഇങ്ങനെയൊരു സംഭവം മൂവാറ്റുപുഴ സബ്ജയിലിൽ നടന്നിട്ടില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു.
Next Story

