Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightക്ഷാമം:...

ക്ഷാമം: മുദ്രപ്പത്ര​ത്തി​െൻറ 'വില'യറിഞ്ഞ്​ സ്ഥാനാർഥികളും

text_fields
bookmark_border
ക്ഷാമം: മുദ്രപ്പത്ര​ത്തി​െൻറ വിലയറിഞ്ഞ്​ സ്ഥാനാർഥികളും
cancel

മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിനു​ നാമനിർദേശ പത്രിക സമർപ്പിക്കാൻപോലും മുദ്രപ്പത്രങ്ങൾ ലഭിക്കാത്ത സാഹചര്യം സ്ഥാനാർഥികൾക്കും വിനയായി. 200 രൂപയുടെ മുദ്രപ്പത്രമാണ് പത്രികയോടൊപ്പം സത്യവാങ്മൂലം സമർപ്പിക്കാൻ വേണ്ടത്.

ഈ വിലയുള്ള മുദ്രപ്പത്രം എവിടെയും കിട്ടാനില്ലെന്ന്​ സ്ഥാനാർഥികൾ പറയുന്നു. 20, 50, 100, 200 രൂപ പത്രങ്ങളും കിട്ടാനില്ല. 500​െൻറയും ആയിരത്തി​െൻറയും മുദ്രപ്പത്രങ്ങൾ മാത്രമാണ്​ ലഭ്യമാകുന്നത്. മാസങ്ങളായി തുടരുന്ന മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ നടപടിയൊന്നും ഉണ്ടാകാത്തത് തദ്ദേശ തെരഞ്ഞെടുപ്പിനെയും ബാധിക്കുകയാണ്.

തിങ്കളാഴ്ച സ്​റ്റാമ്പ്​ വെണ്ടർമാരുടെ ഓഫിസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോതമംഗലം അടക്കമുള്ള കിഴക്കൻ മേഖലകളിൽനിന്നടക്കം മുദ്രപ്പത്രങ്ങൾ വാങ്ങാൻ ആളുകൾ എത്തി.

ഉപയോഗശൂന്യമായി കിടന്ന അഞ്ചു രൂപയുടെയും 10 രൂപയുടെയും മുദ്രപ്പത്രങ്ങൾ ജില്ല സ്​റ്റാമ്പ്​ ഡിപ്പോ ഓഫിസർമാരെക്കൊണ്ട് പുനർമൂല്യനിർണയം നടത്തി 50 , 100 രൂപ വിലയിലുള്ള മുദ്രപ്പത്രമാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഈ നടപടി ഇഴയുകയാണ്​.

കുറഞ്ഞ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന മൂല്യമുള്ളതാക്കി മാറ്റാൻ ട്രഷറി ഡയറക്ടർ വിവിധ ജില്ലകളിലെ സ്​റ്റാമ്പ്​ ഡിപ്പോ ഓഫിസർമാർക്ക് പ്രത്യേക അധികാരം നൽകിയെങ്കിലും പ്രശ്ന പരിഹാരമായില്ല.

ദൈനംദിന പ്രവൃത്തിക്കിടയിൽ വേണം ഇത്​ ചെയ്യേണ്ടത് എന്നതിനാൽ ഒരു ദിവസം 300 മുതൽ 500 എണ്ണം വരെ മാത്രമേ സീൽ ചെയ്തു ഒപ്പു​െവച്ച്​ കമ്പ്യൂട്ടറിൽ സ്​റ്റോക് രേഖപ്പെടുത്തി വിതരണത്തിനു കൊടുക്കാൻ കഴിയൂ.

തിരുവനന്തപുര​െത്ത സെൻട്രൽ സ്​റ്റാമ്പ്​ ഡിപ്പോയിൽനിന്നാണ് വിവിധ ജില്ലകളിലേക്ക്​ മുദ്രപ്പത്രങ്ങൾ എത്തുന്നത്. വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപ്പത്രം വിതരണം ചെയ്യുന്നത് ജില്ല ട്രഷറിയിലുള്ള ജില്ല സ്​റ്റാമ്പ്​ ഡിപ്പോയിൽനിന്നാണ്.

ട്രഷറികളിൽനിന്ന് മുദ്രപ്പത്രം വിതരണം ചെയ്യുന്നതിലും പക്ഷപാത നിലപാടുകൾ ഉണ്ടെന്ന് ആക്ഷേപമുണ്ട്. കോവിഡ് വ്യാപനത്തോടുകൂടി മഹാരാഷ്​ട്രയിലെ നാസിക് സെക്യൂരിറ്റി പ്രസിൽനിന്ന് മുദ്രപ്പത്രങ്ങൾ ആവശ്യത്തിനു കിട്ടാത്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് അറിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatesStamp paper shortage
News Summary - Shortage: Candidates who know the 'value' of the stamp paper
Next Story