മൂവാറ്റുപുഴ: ആയവനയിൽ ആർ.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘട്ടനത്തിൽ ഒരാൾക്ക് കുത്തേറ്റു. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. തെരഞ്ഞെടുപ്പിൽ പണം നൽകാനെത്തിയത് ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആർ.എസ്.എസ് ആക്രമിക്കുകയായിരുെന്നന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ ആരോപിച്ചു.
മദ്യക്കുപ്പികളും പണവുമായി എത്തിയ വാഹനം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് ആക്രമണത്തിൽ കലാശിച്ചത്. ഡി.വൈ.എഫ്.ഐ ആയവന മേഖല ട്രഷറർ അരോമൽ കരുണാകരനാണ് കുത്തേറ്റത്.
ആർ.എസ്.എസ് പ്രവർത്തകരാണ് ആരോമലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കുത്തേറ്റ അരോമൽ മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി അനീഷ് എം. മാത്യു ആവശ്യപ്പെട്ടു.