Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightആക്രി വാഹനങ്ങളിട്ട്​...

ആക്രി വാഹനങ്ങളിട്ട്​ റോഡ് അടച്ചു; ജനങ്ങൾ ദുരിതത്തിൽ

text_fields
bookmark_border
ആക്രി വാഹനങ്ങളിട്ട്​ റോഡ് അടച്ചു; ജനങ്ങൾ ദുരിതത്തിൽ
cancel
camera_alt

ആക്രി വാഹനങ്ങൾ ഉപയോഗിച്ച് റോഡ് അടച്ചപ്പോൾ

മൂവാറ്റുപുഴ: പൊളിക്കാനുള്ള വാഹനങ്ങൾ ഉപയോഗിച്ച് റോഡ് അടച്ചത് വിവാദമായി. കഴിഞ്ഞ ദിവസം മൈക്രൊ കണ്ടെയ്ൻമെൻറ്​ സോണായി പ്രഖ്യാപിച്ച പെരുമറ്റം കൂൾമാരി റോഡാണ് ആക്രി വാഹനങ്ങൾ ഉപയോഗിച്ച് അടച്ചത്.

ജീപ്പും പിക്​അപ് വാനുമൊക്കെ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുവന്ന് റോഡിൽ നിരത്തുകയായിരുന്നു. പായിപ്ര പഞ്ചായത്തിലെ എട്ടാം വാർഡിൽ രണ്ടുപേർക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഇവിടം മൈക്രോ കണ്ടെയ്ൻമെൻറ്​ സോണായി പ്രഖ്യാപിച്ചത്.

കണ്ടെയ്ൻമെൻറ്​ സോണിലേക്കുള്ള റോഡ് അടക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ അടച്ചതിനെതിരെ പ്രതിഷേധം രൂക്ഷമായി.

ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കാതെ റോഡ് അടച്ചിരിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പെ​െട്ടന്ന് ആർക്കെങ്കിലും അസുഖമുണ്ടായാൽ ആശുപത്രിയിൽ എത്തിക്കാൻ​ പോലും കഴിയില്ല.

​െക്രയിൻ കൊണ്ടുവന്ന് വാഹനങ്ങൾ എടുത്തുമാറ്റിയാലേ രോഗിയെ പുറത്തെത്തിക്കാനാവൂ. സാധാരണഗതിയിൽ ബാരിക്കേഡ് സ്ഥാപിച്ചോ കയർ കെട്ടിയോ ആണ് അടക്കാറ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road closedmuvttupuzha
Next Story