Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്ഷംവീട് കോളനിയിലെ ക്വാറൻറീനെച്ചൊല്ലി സംഘർഷാവസ്ഥ
text_fieldsbookmark_border
മൂവാറ്റുപുഴ: വിദേശത്തുനിന്നെത്തിയ യുവാവ് ലക്ഷംവീട് കോളനിയിലെ ഒരുവീട്ടിൽ ക്വാറൻറീനിൽ കഴിയാനെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പായിപ്ര പഞ്ചായത്തിലെ എസ്. വളവ് ലക്ഷംവീട് കോളനിയിലാണ് നെല്ലിക്കുഴി സ്വദേശി നിരീക്ഷണത്തിൽ കഴിയാനെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് എത്തിയത്.
ചൊവ്വാഴ്ച രാവിലെ വിവരമറിഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വരുകയായിരുന്നു. 42ഓളം വീടുകളുള്ള കോളനിയിൽ ക്വാറൻറീനിൽ കഴിയാൻ സൗകര്യം ഇെല്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോളനിവാസികളടക്കമുള്ളവർ എത്തിയത്. പ്രതിഷേധം രൂക്ഷമായി സംഘർഷത്തിലേക്ക് നീങ്ങിയതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ക്വാറൻറീൻ സെൻററിലേക്ക് മാറ്റി.
Next Story

