Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിഞ്ചുകുഞ്ഞിന്​ ഗുരുതര പരിക്കേറ്റ സംഭവം: അയൽവാസി അറസ്​റ്റിൽ

text_fields
bookmark_border
പിഞ്ചുകുഞ്ഞിന്​ ഗുരുതര പരിക്കേറ്റ സംഭവം: അയൽവാസി അറസ്​റ്റിൽ
cancel

മൂവാറ്റുപുഴ: പിഞ്ചുകുഞ്ഞ് നിലത്തുവീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ആവോലി കാട്ടുകണ്ടം കവലക്ക്​​ സമീപം താമസിക്കുന്ന രണ്ടാർ കോട്ടപ്പുറം വീട്ടിൽ ഹർഷൻ എന്ന രഞ്ജിത്തിനെയാണ്​ (40) പൊലീസ് അറസ്​റ്റ്​ ചെയ്തത്. അസം സ്വദേശിയായ തൊഴിലാളിയുടെ കുഞ്ഞിനാണ് പരിക്കേറ്റത്. തലക്കും തോളെല്ലിനും പരിക്കേറ്റ കുഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുഞ്ഞിനെ എടുത്തപ്പോൾ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു എന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞിരിക്കുന്നത്. എന്നാൽ, മാതാപിതാക്കളോടുള്ള വിരോധം തീർക്കാൻ കുഞ്ഞിനെ നിലത്തേക്കിടുകയായിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

ഇയാൾ മറ്റു കേസുകളിലും പ്രതിയായിരുന്നു. കോതമംഗലത്ത് ബസ് യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിലും സമ്മാനമടിച്ച ലോട്ടറിയുമായി കടന്ന കേസിലും ഉൾപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഞായറാഴ്ച വൈകീട്ട് വീടിനു​ സമീപത്തുനിന്നാണ് പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story