Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവോട്ട്​ വേണം,...

വോട്ട്​ വേണം, കാലൊടിഞ്ഞിട്ടും എൽദോ വിശ്രമിക്കാനില്ല

text_fields
bookmark_border
വോട്ട്​ വേണം, കാലൊടിഞ്ഞിട്ടും എൽദോ വിശ്രമിക്കാനില്ല
cancel
camera_alt

ഓ​​ട്ടോ​യി​ൽ വോ​ട്ട് തേ​ടി ഇ​റ​ങ്ങി​യ എ​ൽ​ദോ ജേ​ക്ക​ബ്

മൂ​വാ​റ്റു​പു​ഴ: കാ​ലൊ​ടി​ഞ്ഞ് ന​ട​ക്കാ​ൻ ക​ഴി​യാ​താ​യി​ട്ടും ഓ​ൺ​ലൈ​ൻ പ്ര​ചാ​ര​ണം ന​ട​ത്താ​തെ ഓ​​ട്ടോ​റി​ക്ഷ​യി​ൽ വോ​ട്ട​ർ​മാ​രെ തേ​ടി​െ​യ​ത്തു​ക​യാ​ണ്​ എ​ൽ​ദോ ജേ​ക്ക​ബ് എ​ന്ന സ്ഥാ​നാ​ർ​ഥി. ന​ഗ​ര​സ​ഭ 26ാം വാ​ർ​ഡി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ് എ​ൽ​ദോ.

പ​ത്രി​ക സ്വീ​ക​ര​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ്ഥാ​നാ​ർ​ഥി വീ​ണ് കാ​ലൊ​ടി​ഞ്ഞ​ത്. ഇ​തോ​ടെ മൂ​ന്നു​മാ​സ​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്. താ​ൻ വി​ശ്ര​മി​ച്ചാ​ൽ വോ​ട്ടെ​ല്ലാം എ​തി​ർ​സ്ഥാ​നാ​ർ​ഥി​യു​ടെ പെ​ട്ടി​യി​ൽ വീ​ഴു​മെ​ന്ന തി​രി​ച്ച​റി​വാ​ണ് ഒ​ടു​വി​ൽ ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങാ​ൻ എ​ൽ​ദോ​യെ പ്രേ​രി​പ്പി​ച്ച​ത്.

ഓ​ൺ​ലൈ​നി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്താ​മെ​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ർ​ദേ​ശം ത​ള്ളി ഓ​​ട്ടോ​യി​ൽ ക​റ​ങ്ങി വോ​ട്ട്​ തേ​ടു​ക​യാ​ണ് എ​ൽ​ദോ. വാ​ർ​ഡി​ലെ ഓ​രോ വീ​ടി​നും​മു​ന്നി​െ​ല​ത്തി ഹോ​ൺ മു​ഴ​ക്കു​ന്ന​തോ​ടെ വീ​ട്ടു​കാ​ർ ഇ​റ​ങ്ങി​വ​രും. ഇ​തോ​ടെ വ​ണ്ടി​യി​ലി​രു​ന്നു​ത​ന്നെ കു​ശ​ലാ​ന്വേ​ഷ​ണം. പി​ന്നെ വോ​ട്ട​ഭ്യ​ർ​ഥ​ന. ക​ഴി​ഞ്ഞ ത​വ​ണ എ​ൽ.​ഡി.​എ​ഫ് വി​ജ​യി​ച്ച വാ​ർ​ഡി​ൽ ഇ​ക്കു​റി വി​ജ​യി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ദോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteCandidatePanchayat election 2020
Next Story