Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോയി മർദനം: രണ്ടാം പ്രതി പിടിയിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: പണമിടപാടുമായി ബന്ധപ്പെട്ട് പെരുമറ്റം സ്വദേശിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിലിട്ട് മർദിച്ച കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
തിരൂർ തിരുനാവായ വെള്ളാടത്ത് കളപ്പാട്ട് വീട്ടിൽ കുഞ്ഞാവ എന്ന അബ്ദുൽ അസീസിനെയാണ് (39) മൂവാറ്റുപുഴ പൊലീസ് പൊന്നാനിയിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരേത്ത നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 29നാണ് സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പെരുമറ്റം സ്വദേശിയെ തട്ടിക്കൊണ്ടുപോയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

