മൂവാറ്റുപുഴ: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ബുധനാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്.
2018ലെ പ്രളയ ദുരിതാശ്വാസ നിധിയിൽനിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം. സി.പി.എം നേതാക്കൾ ഉൾെപ്പട്ട ആദ്യത്തെ കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിരുന്നു. ജൂൺ മൂന്നിനാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
ഇതിലും ഒന്നാം പ്രതി കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദാണ്.പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്ക അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജ രസീതുകൾ വഴിയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തുമാണ് തുക തട്ടിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.