Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവാഹന പാർക്കിങ്ങിനെ...

വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം; രണ്ടുപേർക്ക് കുത്തേറ്റു

text_fields
bookmark_border
Man stabbed to death by cement pipe: Bank employee critically injured
cancel

മൂ​വാ​റ്റു​പു​ഴ: കാ​ർ പാ​ർ​ക്കി​ങ്ങി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഡ​യാ​ലി​സി​സി​നെ​ത്തി​യ ആ​ൾ​ക്കും ബ​ന്ധു​വി​നും കു​ത്തേ​റ്റു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​േ​ട്ടാ​റി​ക്ഷ ഡ്രൈ​വ​റെ മൂ​വാ​റ്റു​പു​ഴ ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ന​ഗ​ര​ത്തി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്​​ഷ​നു സ​മീ​പ​ത്തെ ഡി.​ഡി.​ആ​ർ.​സി ലാ​ബി​നു​മു​ന്നി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​േ​റാ​ടെ​യാ​ണ് സം​ഭ​വം.

ആ​നി​ക്കാ​ട് ആ​രി​ക്കാ​പ്പി​ള്ളി​ൽ പ്ര​വീ​ൺ (38), ബ​ന്ധു​വാ​യ ന​ന്ദു (21) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ കു​ത്തി​യ ഓ​േ​ട്ടാ ഡ്രൈ​വ​ർ പെ​രി​ങ്ങ​ഴ ന​ടു​ക്കു​ടി​യി​ൽ ജോ​മോ​ൻ മാ​ത്യു​വി​നെ​യാ​ണ് (42) മൂ​വാ​റ്റു​പു​ഴ എ​സ്.​ഐ കെ. ​ദി​ലീ​പ് കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​മു​ന്നോ​ടി​യാ​യു​ള്ള ര​ക്ത​പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യ​താ​യി​രു​ന്നു പ്ര​വീ​ണും ബ​ന്ധു​വാ​യ ന​ന്ദു​വും. ഇ​വ​രു​ടെ കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ജോ​മോ​നു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.

ത​ർ​ക്ക​ത്തി​നി​ടെ ജോ​മോ​ൻ ഓ​ട്ടോ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ൾ​ട്ടി ടൂ​ൾ ഉ​പ​ക​ര​ണ​ത്തി​ലെ ചെ​റി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും കു​ത്തു​ക​യാ​യി​രു​െ​ന്ന​ന്ന് ​െപാ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു​ശേ​ഷം ബ​സി​ൽ ക​യ​റി ക​ട​ന്നു​ക​ള​ഞ്ഞ ജോ​മോ​നെ സൂ​പ്പ​ർ​സോ​ണി​ക് ജ​ങ്​​ഷ​ന്​ സ​മീ​പ​ത്തു​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണം ഇ​വി​ടെ​യു​ള്ള ഓ​ട​യി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​മോ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muvattupuzhastabbed
News Summary - Dispute over vehicle parking; Two were stabbed
Next Story