Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightകോവിഡ്​ മറന്നു;...

കോവിഡ്​ മറന്നു; ഉത്രാടദിനത്തിൽ മൂ​വാ​റ്റു​പു​ഴയിൽ വൻ തിരക്ക്​

text_fields
bookmark_border
കോവിഡ്​ മറന്നു; ഉത്രാടദിനത്തിൽ മൂ​വാ​റ്റു​പു​ഴയിൽ വൻ തിരക്ക്​
cancel
camera_alt

മൂ​വാ​റ്റു​പു​ഴ ടൗ​ണി​ൽ പൊ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ്ഭീ​തി വെ​ടി​ഞ്ഞ് ജ​നം നി​ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ ഉ​ത്രാ​ട​ദി​ന​ത്തി​ൽ ടൗ​ണി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്​ വ​ൻ തി​ര​ക്ക്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ളെ​ത്തി​യ​തോ​ടെ ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി പൊ​ലീ​സും രം​ഗ​ത്തെ​ത്തി.

പ​ച്ച​ക്ക​റി വി​ൽ​പ​ന​ശാ​ല​ക​ളി​ലും പ​ല​ച​ര​ക്കു​ക​ട​ക​ളി​ലും വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലു​മൊ​ക്കെ​യാ​യി​രു​ന്നു തി​ര​ക്ക്. ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളും അ​ധി​ക​മാ​യെ​ത്തി. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ്​ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ചു. ഹെ​ൽ​മ​റ്റ്, മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ, സീ​റ്റ് ബെ​ൽ​റ്റി​ടാ​ത്ത​വ​ർ​ക്ക്​ പെ​റ്റി​ക്കേ​സ് ചു​മ​ത്തി.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ബ​ന്ധു​ക്ക​ള​ല്ലാ​ത്ത ര​ണ്ടു​പേ​ർ സ​ഞ്ച​രി​ച്ചാ​ലും കേ​സ് ചു​മ​ത്തി. എ​ന്നി​ട്ടും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞി​ല്ല. വ്യാ​പാ​ര​ശാ​ല​ക​ൾ ക​യ​റി​യി​റ​ങ്ങി പൊ​ലീ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muvattupuzhauthradamCovid kerala
Next Story