Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightരൂപമാറ്റം വരുത്തിയ...

രൂപമാറ്റം വരുത്തിയ ഇസുസു വൈ​റ​ലാ​യി; ഒടുവിൽ കാറി​െൻറ രജിസ്ട്രേഷൻ വാ​ഹ​ന വ​കു​പ്പ് റദ്ദാക്കി

text_fields
bookmark_border
രൂപമാറ്റം വരുത്തിയ ഇസുസു വൈ​റ​ലാ​യി;  ഒടുവിൽ കാറി​െൻറ രജിസ്ട്രേഷൻ വാ​ഹ​ന വ​കു​പ്പ് റദ്ദാക്കി
cancel

മൂ​വാ​റ്റു​പു​ഴ: രൂ​പ​മാ​റ്റം വ​രു​ത്തി മോ​ടി​പി​ടി​പ്പി​ച്ച​തി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും വൈ​റ​ലാ​യ ഫ്രീ​ക്ക​ൻ വാ​ഹ​ന​ത്തി​െൻറ ര​ജി​സ്ട്രേ​ഷ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​നം മോ​ടി​പി​ടി​പ്പി​ച്ച ഇ​സു​സു​വി​െൻറ ഡി ​മാ​ക്സ് വി-​ക്രോ​സാ​ണ്.

KL 17 R 80 എ​ന്ന ന​മ്പ​റി​െ​ല വാ​ഹ​ന​ത്തി​െൻറ ര​ജി​സ്ട്രേ​ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദ് ചെ​യ്ത​താ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​മൂ​ഹ​മാ​ധ്യ​മം വ​ഴി അ​റി​യി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം സെ​ക്​​ഷ​ൻ 53(1) പ്ര​കാ​രം മൂ​വാ​റ്റു​പു​ഴ റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഒാ​ഫി​സ​റാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ൽ വ​രു​ത്തി​യ മോ​ഡി​ഫി​ക്കേ​ഷ​ൻ ഒ​ഴി​വാ​ക്കി ഹാ​ജ​രാ​ക്കു​ന്ന​തു​വ​രെ​യൊ അ​ല്ലെ​ങ്കി​ൽ ആ​റു​മാ​സ​ത്തേ​ക്കോ ആ​യി​രി​ക്കും സ​സ്പെ​ൻ​ഷ​ൻ എ​ന്ന്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ വാ​ഹ​നം പൊ​തു​നി​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

നി​ല​വി​ൽ അ​നു​വ​ദി​ച്ച ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ വാ​ഹ​ന​ത്തി​െൻറ ര​ജി​സ്ട്രേ​ഷ​ൻ സ്ഥി​ര​മാ​യി റ​ദ്ദാ​ക്കു​മെ​ന്നും വ​കു​പ്പി​െൻറ ഫേ​സ്​​ബു​ക്ക് പോ​സ്​​റ്റി​ൽ അ​റി​യി​ച്ചു.

രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് മു​മ്പ് ഈ ​വാ​ഹ​ന​ത്തി​ന് 48,000 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muvattupuzhaizuzu
Next Story