പൊതുനിരത്തിൽ അഭ്യാസപ്രകടനം; യുവാവിെൻറ ലൈസൻസ് റദ്ദാക്കി
text_fieldsമൂവാറ്റുപുഴ: പൊതുനിരത്തിൽ അപകടകരമായ രീതിയിൽ മോട്ടോർ സൈക്കിൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയ യുവാവിെൻറ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. തൊടുപുഴ പുറപ്പുഴ പുതിയേടത്തുകുന്നേൽ പി.ആർ. രാഹുലിെൻറ ലൈസൻസാണ് മൂവാറ്റുപുഴ ആർ.ടി.ഒ പി.എം. ഷബീർ റദ്ദാക്കിയത്.
അമിതവേഗത്തിലെത്തി ബൈക്കിെൻറ മുൻ ഭാഗം ഉയർത്തി, പിൻചക്രത്തിലും തുടർന്ന് പിൻഭാഗം ഉയർത്തി മുൻചക്രത്തിലും ഓടിച്ച് മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീതി പരത്തുകയും അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആർ.ടി.ഒ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

