Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമേയാൻ വിടുന്ന...

മേയാൻ വിടുന്ന കാലികള്‍ക്കുനേരെ ആസിഡ് ആക്രമണം

text_fields
bookmark_border
മേയാൻ വിടുന്ന കാലികള്‍ക്കുനേരെ ആസിഡ് ആക്രമണം
cancel

കോ​ത​മം​ഗ​ലം: മേ​യാ​ൻ വി​ടു​ന്ന ക​ന്നു​കാ​ലി​ക​ള്‍ക്ക് നേ​രെ ത​ല​ക്കോ​ട് ചു​ള്ളി​ക്ക​ണ്ട​ത്ത് ആ​സി​ഡ് ആ​ക്ര​മ​ണം. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന ഇ​വി​ടെ ക​ന്നു​കാ​ലി​ക​ളെ ഉ​ട​മ​ക​ൾ വ​ന​ത്തി​ൽ മേ​യാ​ൻ വി​ടു​ന്ന​ത് പ​തി​വാ​ണ്. ഈ ​ക​ന്നു​കാ​ലി​ക​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

ക​ന്നു​കാ​ലി​ക​ളു​ടെ പു​റം പൊ​ള്ളി വ്ര​ണ​മാ​കു​ന്ന​തും കാ​ഴ്ച ന​ഷ്്ട​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു പ​ശു​വി​നു നേ​രെ ര​ണ്ടു​ത​വ​ണ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

കി​ളി​യം​കു​ന്ന​ത്ത് എ​ല്‍ദോ​സ്, കു​രീ​ക്കാ​ട്ടി​ൽ ബേ​ബി, പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ കു​ഞ്ഞു​ക്കൊ​ച്ച് എ​ന്നി​വ​രു​ടെ എ​ഴു പ​ശു​ക്ക​ൾ​ക്ക് അ​ടു​ത്തി​ടെ പൊ​ള്ള​ലേ​റ്റു. മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഉ​ട​മ​ക​ൾ.

Show Full Article
TAGS:acid attack
News Summary - Acid attack on grazing animals
Next Story