മുട്ടത്തോട് കാൻവാസാക്കി അജയ്
text_fieldsഅജയ് വി. ജോൺ. ഇൻസെറ്റിൽ മുട്ടത്തോടിൽ വരച്ച മഹാത്മാ ഗാന്ധിയുടെ ചിത്രം
ലോക്ഡൗൺ കാലത്ത് മുട്ടത്തോടിനുള്ളിൽ ചിത്രം വരച്ച് വ്യത്യസ്തനാവുകയാണ് ഒരുവിദ്യാർഥി. മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥി അജയ് വി. ജോണിെൻറ ചിത്രരചന ആരെ ആരെയും അത്ഭുതപ്പെടുത്തും വിധമാണ്. മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചു.
പോത്താനിക്കാട് വെട്ടിക്കുഴിയിൽ ജോണിെൻറ മകനും ബി.കോം രണ്ടാം വർഷ വിദ്യാർഥിയുമാണ് അജയ്. ലോക്ഡൗൺ കാലത്ത് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് സാഹസിക ചിത്രരചനക്ക് പ്രേരകമായത്.
മുട്ടത്തോടിനുള്ളിൽ നേർത്ത സുഷിരം തീർത്ത് അതുവഴിയാണ് ചിത്രരചന നടത്തിയത്. സുഷിരത്തിലൂടെ കറുത്ത മഷിയുടെ റീഫില്ലർ കടത്തി ചിത്രം വരക്കുകയായിരുന്നു. തുടർന്ന് ചുവപ്പ്, പച്ച റീഫില്ലറുകൾ ഉപയോഗിച്ച് പശ്ചാത്തലവും രൂപപെടുത്തി. ചിത്രം പരിശോധിച്ച് ഇന്ത്യൻ റെക്കോഡ് അംഗീകരിച്ചപ്പോൾ അത് ദേശീയ ബഹുമതിയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

