Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോ​ട്ടോ​ർ വാ​ഹ​ന...

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​  രേ​ഖ​ക​ൾ വ​ഴി​യ​രി​കി​ൽ

text_fields
bookmark_border
motor-department
cancel

കാ​ക്ക​നാ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പെ​രു​വ​ഴി​യി​ൽ. പ​ഴ​യ ആ​ർ.​സി ബു​ക്കു​ക​ളും ലൈ​സ​ൻ​സു​ക​ളു​മാ​ണ് പെ​രു​മ​ഴ​യി​ൽ വ​ഴി​യി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. ആ​ർ.​ടി ഓ​ഫി​സി​ൽ സൂ​ക്ഷി​ക്കേ​ണ്ട​വ​യാ​ണി​വ. 
എ​റ​ണാ​കു​ളം സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ.​ടി ഓ​ഫി​സി​ലെ രേ​ഖ​ക​ളാ​ണ് റോ​ഡി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. വ​ഴി​യ​രി​കി​ൽ​നി​ന്ന് ല​ഭി​ച്ച രേ​ഖ​ക​ൾ അ​ട​ങ്ങി​യ ക​വ​ർ കി​ട്ടി​യ ലോ​റി ഡ്രൈ​വ​ർ​മാ​ർ ക​ല​ക്ട​റേ​റ്റി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​ടെ കൈ​വ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ർ.​സി ബു​ക്കു​ക​ളും ലൈ​സ​ൻ​സു​ക​ളു​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി​യ ആ​ർ.​സി ബു​ക്കു​ക​ളും കാ​ലാ​വ​ധി തീ​ർ​ന്ന​ത​ട​ക്ക​മു​ള്ള ലൈ​സ​ൻ​സു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

2019 ഏ​പ്രി​ലി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​യാ​യി​രു​ന്നു രേ​ഖ​ക​ളി​ൽ പ​ല​തും എ​ന്നാ​ണ് വി​വ​രം. വാ​ഹ​ന​ങ്ങ​ളു​ടെ  ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി​യാ​ൽ പ​ഴ​യ ആ​ർ.​സി ബു​ക്കു​ക​ൾ അ​ത​ത് ആ​ർ.​ടി ഓ​ഫി​സു​ക​ളി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. പ​കു​തി മു​റി​ച്ച​ശേ​ഷം ഈ ​രേ​ഖ​ക​ൾ ഓ​ഫി​സി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം വ​ഴി​യ​രി​കി​ൽ​നി​ന്ന് ല​ഭി​ച്ച രേ​ഖ​ക​ൾ ഒ​രു കേ​ടു​പാ​ടും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
അ​തി​നി​ടെ സി​വി​ൽ സ്​​റ്റേ​ഷ​നി​ലെ ര​ണ്ടാം​നി​ല​യി​ലെ ആ​ർ.​ടി ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള സ്​​റ്റോ​ർ റൂ​മി​ൽ ഇ​വ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ആ​ർ​ക്കും എ​ടു​ത്തു​കൊ​ണ്ട് പോ​കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണി​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmotor vehicle departmentmalayalam news
News Summary - motor vehicle department documents-Kerala news
Next Story