എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
text_fieldsമരട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോട്ടയം കുറവിലങ്ങാട് നസ്രേത്ത് ഹില്‍ പോസ്റ്റ് കരിക്കുലം വീട്ടില്‍ ഡിനോ ബാബുവിനെ (33) അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ച പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷനുസമീപംവെച്ച് 43.84 ഗ്രാം എം.ഡി.എം.എയുമായാണ് പിടികൂടിയത്. കാക്കനാട് ഭാഗത്ത് ഐ.ടി മേഖലയിലെ ജീവനക്കാരനായിരുന്നു. പിന്നീടാണ് ലഹരി വില്പനയിലേക്ക് കടന്നത്.
കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ശശിധരന്റെ നിര്‍ദേശാനുസരണം മരട് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

