വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍
text_fieldsഫൈസല്‍
മരട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ഈരാറ്റുപേട്ട നടക്കല്‍ മുടക്കപ്പറമ്പില് വീട്ടില്‍ ഈരാറ്റുപേട്ട ഫൈസല്‍ എന്ന മുഹമ്മദ് ഫൈസലിനെയാണ് കണ്ണൂരില്‍നിന്നും മരട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് 16ന് ചമ്പക്കര മാര്‍ക്കറ്റിന് സമീപം വണ്ടിപ്പേട്ട റോഡിലെ വീട് കുത്തിത്തുറന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലായിരുന്നു അറസ്റ്റ്.
എറണാകുളം അസി. കമീഷണര്‍ രാജ്കുമാറിന്റെയും മരട് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സനലിന്റെയും നേതൃത്വത്തില്‍ എസ്.ഐ റിജിന്‍, എ.എസ്.ഐ സജീവ്, എസ്.സി.പി.ഒ വിനോദ് വാസുദേവന്‍, സി.പി.ഒ അരുണ്‍രാജ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണം സംഘം രൂപവത്കരിച്ച് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

