Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയില്‍

text_fields
bookmark_border
rahul
cancel
camera_alt

രാഹുൽ

മരട്: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വല്ലംകുഴി സ്വദേശി പഞ്ചവടിയില്‍ വീട്ടില്‍ രാഹുല്‍ (36) ആണ് പിടിയിലായത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ സി.ഇ.ഒ ആയി ജോലി ചെയ്യുന്നയാളാണ് പ്രതി. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തുവന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി കുമ്പളത്തുള്ള ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ പരാതിയെതുടര്‍ന്ന് പനങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എറണാകുളം അസി. പൊലീസ് കമീഷണര്‍ രാജ്കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം സി.ഐ ജോസഫ് സാജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി നടപടികള്‍ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sexual harassment by promise of marriage young man arrested
Next Story