സ്കൂട്ടര്‍ മോഷണം: പ്രതി പിടിയില്‍
text_fieldsമരട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. പനങ്ങാട് ബണ്ട് റോഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ ജോര്‍ജ് ഷൈന്‍ (44) എന്നയാളെയാണ് മരട് പൊലീസ് പിടികൂടിയത്. ജനുവരി 14ന് മരട് കണ്ണാടിക്കാടുള്ള ബാറില്‍ മദ്യപിക്കാനെത്തിയ പാലക്കാട് ഒറ്റപ്പാലം സ്വദേശിയുടെ സ്കൂട്ടറാണ് ബാറിലെ പാര്‍ക്കിങ് ഏരിയയില്‍നിന്ന് മോഷണം പോയത്.
മദ്യപിച്ചശേഷം സ്കൂട്ടര്‍ എടുക്കാതെ സുഹൃത്തിന്റെ വാഹനത്തില്‍ കയറിപ്പോയ യുവാവ് കഴിഞ്ഞ തിങ്കളാഴ്ച സ്കൂട്ടര്‍ എടുക്കാൻ ബാറിലെ പാര്‍ക്കിങ് ഏരിയയില്‍ തിരികെയെത്തിയപ്പോഴാണ് സ്കൂട്ടര്‍ മോഷണം പോയ കാര്യം അറിഞ്ഞത്. മരട് പൊലീസ് ഇന്‍സ്പെക്ടര്‍ സനലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

