അനധികൃത സ്വത്ത്: മുന്‍ എസ്.പി കെ.ബി. വേണുഗോപാലിന്റെ വീട്ടില്‍ റെയ്ഡ്
text_fieldsപ്രതീകാത്മക ചിത്രം
മരട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇടുക്കി മുന്‍ എസ്.പി കെ.ബി. വേണുഗോപാലിെൻറ വീട്ടില്‍ റെയ്ഡ്. കൊച്ചി കുണ്ടന്നൂരിലുള്ള വീട്ടിലാണ് കോഴിക്കോട് നിന്നുള്ള വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.
2006 മുതല്‍ 2016 വരെ സര്‍വിസ് കാലയളവിലെ ഇടപാടുകളാണ് വിജിലന്‍സ് അന്വേഷണവിധേയമാക്കിയത്. നിരവധി പരാതികള്‍ വിവിധയിടങ്ങളില്‍നിന്ന് ലഭിച്ചതായും അന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് മരടിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
രാവിലെ തുടങ്ങിയ റെയ്ഡ് വൈകീട്ട് 5.30ഓടെയാണ് അവസാനിച്ചത്. കെ.ബി. വേണുഗോപാൽ സ്ഥലത്തുണ്ടായിരുന്നില്ല. വിവിധ രേഖകള്‍ കണ്ടെടുത്തു.

