Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightലഹരിമരുന്നുമായി ഒമ്പത്...

ലഹരിമരുന്നുമായി ഒമ്പത് യുവാക്കൾ പിടിയിൽ

text_fields
bookmark_border
ലഹരിമരുന്നുമായി ഒമ്പത് യുവാക്കൾ പിടിയിൽ
cancel
camera_alt

മയക്കുമരുന്നുമായി മ​ര​ട് പൊ​ലീ​സ് പിടികൂടിയ പ്രതികൾ

മ​ര​ട്: ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​മ്പ​ത് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. 145 ഗ്രാം ​മെ​ക്കാ​ലി​ൻ എ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വൈ​റ്റി​ല ജ​ന​ത ടോ​ക് എ​ച്ച് റോ​ഡ് ആ​ലു​ങ്ക​ൽ അ​മ​ൽ​രാ​ജ് (27), ക​ലൂ​ർ വാ​ധ്യാ​ർ റോ​ഡ് ചൂ​തം​പ​റ​മ്പി​ൽ ഷെ​റി​ൻ ജോ​സ​ഫ് (25), അ​യ്യ​പ്പ​ൻ​കാ​വ് മു​ള​ൻ​കു​ന്നേ​ൽ ആ​ൽ​വി​ൻ ഷാ​ജി (24), വ​രാ​പ്പു​ഴ കൊ​ങ്ങൂ​ർ​പ​ള്ളി പെ​ട്ട​പ്പാ​ലം വ​ട​ക്കേ​മ​ഠം മി​ഥു​ൻ എം. ​ക​ർ​ത്ത (27),

ഗു​രു​വാ​യൂ​ർ വ​ല്ല​ത്തൂ​ർ തെ​മ​നാ​ട് പാ​ത്തു​ക്കു​ടി​യി​ൽ എ.​കെ. ഷെ​മീ​ർ (28), തൃ​ശൂ​ർ വ​ട​ക്കേ​ക്കാ​ട് താ​യം​കു​ളം ടി.​എ. ഷെ​ജി​ൽ (29), അ​യ്യ​പ്പ​ൻ​കാ​വ് റോ​സ് വി​ല്ല സെ​ഡ​റി​ക് (24), തൃ​ശൂ​ർ തൊ​ഴി​യൂ​ർ ഒ​ന്നി​ക​ണ്ട​ത്ത് യു.​പി. സി​യാ​ദ് (23), തൊ​ഴി​യൂ​ർ തീ​യ​ത്തി​ൽ ടി.​എ​സ്. ഷ​മീ​ർ (27) എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഫ്ല​യി​ങ് സ്ക്വാ​ഡി​െൻറ രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ വൈ​റ്റി​ല ടോ​ക് എ​ച്ച് റോ​ഡി​ൽ ആ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടം​കൂ​ടി നി​ന്ന യു​വാ​ക്ക​ൾ പ​ട്രോ​ളി​ങ് വാ​ഹ​നം ക​ണ്ട​തോ​ടെ പൊ​തി വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി. എ​സ്.​എ​സ്.​ഐ വേ​ണു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narcotic drug
News Summary - nine young men caught with narcotic drug
Next Story