ശൗചാലയ മാലിന്യം നേരിട്ട് കാനയിലേക്ക് കൈയോടെ പൊക്കി മരട് നഗരസഭ
text_fieldsകുണ്ടന്നൂരിൽ പ്രവർത്തിച്ചിരുന്ന ട്രൈ സ്റ്റാർ ലോഡ്ജിൽനിന്ന് ശൗചാലയ മാലിന്യം പൈപ്പ് വഴി കാനയിലേക്ക് ഒഴുക്കുന്നു
മരട്: ശുചിമുറിയിൽനിന്ന് കാനയിലേക്ക് നേരിട്ട് പൈപ്പിട്ട് മാലിന്യം തള്ളിയ ലോഡ്ജിനെതിരെ മരട് നഗരസഭയുടെ നടപടി. കുണ്ടന്നൂർ ജങ്ഷനിൽ പ്രവർത്തിച്ചുവന്ന ട്രൈ സ്റ്റാർ എന്ന ലോഡ്ജിനെതിരെയാണ് നടപടി സ്വീകരിച്ചത്. കക്കൂസ് മാലിന്യം നേരിട്ട് കാനയിലേക്ക് പൈപ്പിട്ട് ഒഴുക്കി വിടുകയായിരുന്നു ചെയ്തിരുന്നത്. മുൻസിപ്പൽ സെക്രട്ടറി 25000 രൂപ പിഴ നിശ്ചയിച്ച് നോട്ടീസ് നൽകി. കഴിഞ്ഞ ഇരുപത്തിമൂന്നിന് ആരോഗ്യവിഭാഗം രാത്രിയിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പിഴ അടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യൽ, അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്ഥാപന ഉടമ നേരിടേണ്ടി വരുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാം പറമ്പിൽ എന്നിവർ അറിയിച്ചു.

