Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
നിഖിൽ
Listen to this Article
മരട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോകൾ പ്രചരിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പന്തല്ലൂർ മുടിക്കോട് പൂച്ചപ്പാറ വീട്ടിൽ നിഖിലിനെയാണ്(23) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഫോട്ടോയും വിഡിയോയും കൈവശപ്പെടുത്തിയശേഷം പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് സൈബർ സെല്ലിെൻറ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം എ.സി.പി നിസാമുദ്ദീെൻറ നിർദേശപ്രകാരം പനങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എൻ. മനോജ്, എ.എസ്.ഐ ജിനു, സീനിയർ സി.പി.ഒമാരായ സുധീഷ്, മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

