Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ ജോലിക്കാരി അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ ജോലിക്കാരി അറസ്റ്റിൽ
cancel
Listen to this Article

മരട്: വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. വൈറ്റില തൈക്കൂടത്തുള്ള വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്തിരുന്ന ആനന്ദയെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.അലമാരിയില്‍ സൂക്ഷിച്ച 4.4 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. വീട്ടുടമട പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഇതേവീട്ടില്‍വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തൈക്കൂടത്തുതന്നെ ആനന്ദ താമസിക്കുന്ന വാടകവീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണാഭരണങ്ങള്‍. പൊലീസ് ഇവിടെനിന്ന് ആഭരണം കണ്ടെടുത്തു.

മരട് സി.ഐ ജോസഫ് സാജന്‍, എസ്.ഐ റിജിന്‍ എം. തോമസ്, അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ സജീവ് കുമാര്‍, ഇ.ആര്‍. ബിജു, എസ്.സി.പി.ഒ രാമകുമാര്‍, സി.പി.ഒ മിനി കെന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - maid was arrested for stealing gold from house
Next Story