Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightനിര്‍ത്തിയിട്ട...

നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു; 13 പേര്‍ക്ക് പരിക്ക്

text_fields
bookmark_border
നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു; 13 പേര്‍ക്ക് പരിക്ക്
cancel

മ​ര​ട്: നെ​ട്ടൂ​ര്‍ പ​ള്ളി സ്റ്റോ​പ്പി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്​ പി​റ​കി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ടി​ച്ച് സ്ത്രീ​ക​ള​ട​ക്കം 13 പേ​ര്‍ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നെ​ട്ടൂ​ര്‍ പ​ള്ളി ബ​സ് സ്റ്റോ​പ്പി​ല്‍ ആ​ളെ ഇ​റ​ക്കു​ന്ന​തി​നാ​യി നി​ര്‍ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു​പി​റ​കി​ലാ​ണ് വൈ​റ്റി​ല ഭാ​ഗ​ത്തു​നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് പോ​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ഇ​ടി​ച്ച​ത്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി സോ​ന രാ​ജ് (21), മാ​വേ​ലി​ക്ക​ര ഉ​ഷ ക​പി​ല​വ​സ്തു (48), കു​മ്പ​ളം സ്വ​ദേ​ശി മേ​ഘ (25), എ​ഴു​പു​ന്ന സു​രേ​ന്ദ്ര​ന്‍ (59), മാ​വേ​ലി​ക്ക​ര സു​ഭാ​ഷ്‌​കു​മാ​ര്‍ (53), ആ​ല​പ്പു​ഴ സി​ബി (41), ചേ​ര്‍ത്ത​ല ജോ​ണ്‍ (64), ആ​ല​പ്പു​ഴ കു​മാ​ര്‍ (35), ചേ​ര്‍ത്ത​ല ലെ​നി​ന്‍ (55), തു​റ​വൂ​ര്‍ ജോ​സ​ഫ് (47), ചേ​ര്‍ത്ത​ല പ്ര​കാ​ശ​ന്‍ (56), ദേ​വ​ന്‍ (54), സാ​വ​ദ​ന, സാ​വ​ന്‍ (27) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ നെ​ട്ടൂ​രി​ലെ ലേ​ക്​​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ്റ്റോ​പ്പി​ല്‍ നി​ര്‍ത്തു​ന്ന​തി​നാ​യി സ്വ​കാ​ര്യ ബ​സി​ന്​ പി​റ​കേ വ​രു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ബ്രേ​ക്ക് ച​വി​ട്ടി​യെ​ങ്കി​ലും മ​ഴ​യാ​യ​തി​നാ​ൽ നി​ര്‍ത്താ​നാ​കാ​തെ സ്വ​കാ​ര്യ ബ​സി​ന്‍റെ പി​റ​കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കെ.​എ​സ്.​ആ​ര്‍.​ടി.​സി. ബ​സി​ന്‍റെ മു​ന്‍ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. പ​ന​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maraduKSRTC bus accidentErnakulam News
News Summary - KSRTC bus rammed behind the private bus; 13 people were injured
Next Story