Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: മരട് അനീഷിന്റെ കൂട്ടാളികൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ 

മ​ര​ട്: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ര​ട് അ​നീ​ഷി​ന്റെ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ. ചേ​ർ​ത്ത​ല മാ​യി​ത്ത​റ​യി​ൽ കൊ​ച്ചു​വേ​ലി വീ​ട്ടി​ൽ അ​രു​ൺ പി. ​ഡോ​ൺ (35), കൊ​ല്ലം ത​വ​ള​ക്ക​ര പ്ലാ​ച്ചേ​രി വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ബി​നു (38) എ​ന്നി​വ​രെ​യാ​ണ് ഓ​പ​റേ​ഷ​ൻ മ​ര​ട് എ​ന്ന പേ​രി​ൽ കൊ​ച്ചി സി​റ്റി പൊ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പാ​ല​ക്കാ​ട്ടു​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

മ​ര​ട് അ​നീ​ഷും സം​ഘ​വും ഒ​ക്ടോ​ബ​ർ 30ന് ​നെ​ട്ടൂ​ർ സ്വ​ദേ​ശി​യെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന​ശേ​ഷം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ​ന​ങ്ങാ​ട് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​ണ്.

സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ശ​ര​ത്, ശ്രീ​കു​മാ​ർ എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​പ്ര​തി​ക​ൾ​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര, ഹി​ൽ​പാ​ല​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ഗ​ളി​ക്ക​ടു​ത്തു​ള്ള സാ​മ്പാ​ർ​കു​ടി​യി​ലു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ര​വി​കു​മാ​ർ, ഹ​രി​ശ​ങ്ക​ർ, ജോ​സി, എ.​എ​സ്.​ഐ അ​നി​ൽ കു​മാ​ർ, എ​സ്.​സി.​പി.​ഒ സ​നൂ​പ്, സി.​പി.​ഒ മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKidnappingErnakulam News
News Summary - Kidnapping incident-Maradu Anish's accomplices arrested
Next Story