Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightഅവിസ്മരണീയ അനുഭവമായി...

അവിസ്മരണീയ അനുഭവമായി വയോജനങ്ങളുടെ ഹൗസ്ബോട്ട് യാത്ര

text_fields
bookmark_border
അവിസ്മരണീയ അനുഭവമായി വയോജനങ്ങളുടെ ഹൗസ്ബോട്ട് യാത്ര
cancel

മ​ര​ട്: അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​യി മ​ര​ട് ന​ഗ​ര​സ​ഭ​യി​ലെ 24ാം ഡി​വി​ഷ​ന്‍ കൈ​ര​ളി വ​യോ​മി​ത്രം ക്ല​ബി​ന്‍റെ ആ​ല​പ്പു​ഴ ഹൗ​സ് ബോ​ട്ട് യാ​ത്ര.

കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്‌​പെ​ഷ​ല്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ലാ​ണ് മാ​ട​വ​ന​യി​ല്‍നി​ന്ന് 52 പേ​ര​ട​ങ്ങു​ന്ന വി​നോ​ദ​യാ​ത്രാ​സം​ഘം ആ​ല​പ്പു​ഴ​ക്ക്​ തി​രി​ച്ച​ത്. 60 മു​ത​ല്‍ 83 വ​രെ പ്രാ​യം​ചെ​ന്ന​വ​ര്‍ എ​ല്ലാം മ​റ​ന്ന് ആ​റു​മ​ണി​ക്കൂ​ര്‍ ജ​ല​യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ജീ​വി​ത​ത്തി​ല്‍ ആ​ദ്യ​മാ​യി വി​നോ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രും കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

ഹൗ​സ് ബോ​ട്ട് യാ​ത്ര നെ​ഹ്റു ട്രോ​ഫി ഫി​നി​ഷി​ങ് പോ​യ​ന്‍റി​ല്‍നി​ന്ന് രാ​വി​ലെ 11ഓ​​​ടെ ആ​രം​ഭി​ച്ചു. മ​ര​ട് ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ൻ മി​നി ഷാ​ജി, ഡി​വി​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ അ​നീ​ഷ് ഉ​ണ്ണി എ​ന്നി​വ​ര്‍ യാ​ത്ര ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.

വ​യോ​മി​ത്രം കോ​ഓ​ഡി​നേ​റ്റ​ര്‍ ശ്രു​തി മെ​റി​ന്‍ ജോ​സ​ഫ്, കൈ​ര​ളി വ​യോ​മി​ത്രം ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ വി.​എം. അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി വി.​കെ. പു​രു​ഷ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ സം​ഘം മാ​ട​വ​ന​യി​ല്‍ തി​രി​ച്ചെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Houseboat trip
News Summary - Houseboat trip for seniors as an unforgettable experience
Next Story