Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightവീടുകയറി ആക്രമണം;...

വീടുകയറി ആക്രമണം; വീടും നാല് കാറും ബൈക്കും തകര്‍ത്തു

text_fields
bookmark_border
policeman attacked-accused ananthu
cancel
camera_alt

1.പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പൊ​ലീ​സു​കാ​ര​ന്‍, 2.പ്ര​തി അ​ന​ന്തു

മ​ര​ട്: പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പൊ​ലീ​സു​കാ​ര്‍ക്ക് പ​രി​ക്ക്. പ​ന​ങ്ങാ​ട്ട്​ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യാ​ണ് നാ​ല് സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​ര്‍ക്ക് പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. പ​ന​ങ്ങാ​ട് സ്​​റ്റേ​ഷ​നി​ലെ സി.​പി.​ഒ​മാ​രാ​യ പ്ര​മോ​ദ് (45), സി​ബി (40), വി​നീ​ത് വി​ദ്യാ​ധ​ര​ന്‍ (38), ക​ണ്‍ട്രോ​ള്‍ റൂം ​സി.​പി.​ഒ സി​ജു​മോ​ന്‍ (40) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്ക്.

വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി ഉ​ദ​യ​ത്തും​വാ​തി​ല്‍ ക​ണ്ണ​ങ്ങേ​ഴ​ത്ത് അ​ന​ന്തു​വാ​ണ് (30) പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ​ത്.മൊ​ബൈ​ല്‍ റീ​ചാ​ര്‍ജ​ര്‍ ന​ല്‍കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 11.30ഓ​ടെ ഉ​ദ​യ​ത്തും​വാ​തി​ല്‍ നാ​ലു​ക​ണ്ണി രാ​ജു​വി​െൻറ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. രാ​ജു​വി​െൻറ വീ​ടും മ​റ്റ് നാ​ല് കാ​റു​ക​ളും ഒ​രു ബൈ​ക്കും അ​ടി​ച്ചു​ത​ക​ര്‍ത്തി​രു​ന്നു.

പ്ര​തി വീ​ട്ടി​ലു​ണ്ടെ​ന്ന​റി​ഞ്ഞ് വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ മൂ​ന്ന് ജി​പ്പു​ക​ളി​ലാ​യെ​ത്തി​യ പൊ​ലീ​സ് സം​ഘം വീ​ട് വ​ള​ഞ്ഞ് പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചു. പൊ​ലീ​സി​നെ ക​ണ്ട് വീ​ടി​െൻറ ടെ​റ​സി​ലേ​ക്ക് ക​യ​റി​യ പ്ര​തി ആ​ദ്യം ക​ല്ലെ​റി​യു​ക​യും പി​ന്നീ​ട് ക​മ്പി​വ​ടി​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കു​റേ​നേ​ര​ത്തെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി കൈ​കാ​ലു​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി കു​മ്പ​ളം പ​ഞ്ചാ​യ​ത്തി​െൻറ ആം​ബു​ല​ന്‍സി​ല്‍ ക​യ​റ്റി​യാ​ണ് കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​രെ മ​ര​ട് പി.​എ​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്ത് 10 ദി​വ​സ​ത്തെ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ന്​ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackingHome invasioncar and bike vandalized
News Summary - home invasion and attack; house, four car and bike vandalised
Next Story