Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍

text_fields
bookmark_border
വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍
cancel
Listen to this Article

മരട്: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. പത്തനംതിട്ട വല്ലംകുഴി സ്വദേശി പഞ്ചവടിയില്‍ വീട്ടില്‍ രാഹുലാണ് (36) പിടിയിലായത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ സി.ഇ.ഒ ആയി ജോലി ചെയ്യുന്നയാളാണ് പ്രതി.

ഇതേസ്ഥാപനത്തില്‍ ജോലി ചെയ്തുവന്ന പെണ്‍കുട്ടിയെ കുമ്പളത്തുള്ള സ്വകാര്യ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പനങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

എറണാകുളം അസി.പൊലീസ് കമീഷണര്‍ രാജ്കുമാറിന്റെ നിർദേശാനുസരണം സി.ഐ. ജോസഫ് സാജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ഹരികുമാര്‍, എസ്.സി.പി.ഒ പ്രവീണ്‍കുമാര്‍, മഹേഷ്, സി.പി.ഒ സുജിത്ത്, സതീഷ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Harassment by promise of marriage: Youth arrested
Next Story