ഡ്രൈവർ 'കിറുങ്ങി'; ബസ് കാനയിൽ
text_fieldsമരട്: യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ് റോഡുവക്കിലെ കാനയിൽ വീണു. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ ഇടപ്പള്ളി-അരൂർ ദേശീയ പാതയിൽ കുണ്ടന്നൂർ ജങ്ഷനിലാണ് സംഭവം. വൈറ്റില-ചേർത്തല റൂട്ടിൽ സർവിസ് നടത്തുന്ന അപ്പൂസ് എന്ന സ്വകാര്യ ബസ് വൈറ്റിലയിൽനിന്ന് അരൂർ ഭാഗത്തേക്ക് പോകുന്നതിനിടയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു.
ബസിെൻറ ഒരു വശത്തെ ചക്രങ്ങൾ റോഡരികിലെ കാനയിൽ താഴ്ന്ന് നിന്നെങ്കിലും മറിയാതിരുന്നതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഡ്രൈവർ പള്ളിപ്പുറം കൊല്ലംപറമ്പിൽ സുനിക്കെതിരെ (34) കേസെടുത്തതായും മരട് പൊലീസ് അറിയിച്ചു. റോഡരികിലെ കാനക്കായി എടുത്ത കുഴിയിലേക്കാണ് ബസിെൻറ ചക്രങ്ങൾ വീണത്. കുണ്ടന്നൂരിൽ മേൽപാലം നിർമാണം നടക്കുന്നതിനാൽ ഈ ഭാഗത്ത് റോഡിനു വീതി കുറവാണ്.

