തകരാര്‍ പരിഹരിച്ചു; മരടില്‍ കുടിവെള്ള വിതരണം തുടങ്ങി
text_fieldsകുണ്ടന്നൂരിലെ ജല അതോറിറ്റി വാല്‍വുകളുടെ തകരാർ
പരിഹരിക്കാനുള്ള ശ്രമം
മരട്: കുണ്ടന്നൂരിലെ ജല അതോറിറ്റി വാൽവുകളുടെ തകരാർ പരിഹരിച്ചതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം സാധാരണ നിലയിലായി. മരടിലെ വടക്കന്‍ മേഖലകളിലടക്കം മൂന്നുദിവസം കുടിവെള്ളം മുടങ്ങിയിരുന്നു. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമംമൂലം തകരാറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുകയായിരുന്നു.
അറ്റകുറ്റപ്പണിക്ക് രണ്ടു ദിവസംകൂടി വേണമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ, 700 എം.എം വ്യാസമുള്ള വാല്‍വുകൾ ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്തി പരിശോധിച്ചതിൽ പ്രതീക്ഷിച്ച തകരാറില്ലെന്ന് കണ്ടെത്തിയതോടെ മറ്റ് പ്രശ്നങ്ങൾ പരിഹരിച്ച് തിങ്കളാഴ്ച വൈകീട്ട് പമ്പിങ് പുനരാരംഭിച്ചു.
ജല അതോറിറ്റി അസി. എന്‍ജിനീയര്‍ കെ.ആര്. പ്രേമൻ, മരട് നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പിൽ തുടങ്ങിയവർ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. നഗരസഭ വൈസ് ചെയര്പേഴ്സൻ അഡ്വ. രശ്മി സനില്‍, സ്ഥിരംസമിതി അധ്യക്ഷരായ പി.ഡി. രാജേഷ്, ചന്ദ്ര കലാധരന്‍ എന്നിവരും സംഘത്തിലുണ്ടായി.