Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightമുഖ്യമന്ത്രിയുടെ കോലം...

മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ: കോണ്‍ഗ്രസ് പ്രകടനത്തിന്​ നേരെ സി.പി.എം ആക്രമണം

text_fields
bookmark_border
congress cpm attack
cancel
camera_alt

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബെന്‍ഷാദ് നടുവിലവീട്, നജീബ് താമരക്കുളം എന്നിവര്‍

മ​ര​ട്: കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​നു​നേ​രെ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രു​ടെ ആ​ക്ര​മ​ണം. മ​ര​ട് കൊ​ട്ടാ​രം ജ​ങ്ഷ​നു​സ​മീ​പം ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ലാ​ണ്​ സം​ഭ​വം. കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ന്​ സ​മീ​പ​ത്തു​ത​ന്നെ സി.​പി.​എ​മ്മി​െൻറ മാ​ര്‍ച്ചും ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ക്കാ​നു​ള്ള കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രു​ടെ നീ​ക്കം ത​ട​ഞ്ഞ​താ​ണ് സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

സം​ഘ​ര്‍ഷ​ത്തെ​ത്തു​ട​ര്‍ന്ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ര​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റും മ​ര​ട് ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​നു​മാ​യ ബെ​ന്‍ഷാ​ദ് ന​ടു​വി​ല​വീ​ടി​നും കെ.​പി.​സി.​സി മൈ​നോ​റി​റ്റി സെ​ല്‍ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഐ.​എ​ന്‍.​ടി.​യു.​സി നേ​താ​വു​മാ​യ ന​ജീ​ബ് താ​മ​ര​ക്കു​ള​ത്തി​നും പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ കൗ​ണ്‍സി​ല​ര്‍ രേ​ണു​ക ശി​വ​ദാ​സ​നെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി വി​ട്ട​യ​ച്ചു. സി.​പി.​എം ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maraducpmcongress
News Summary - PM attack on Congress demonstration
Next Story