Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി. അനില്‍ കുമാറിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം

text_fields
bookmark_border
kp anil kumar
cancel
camera_alt

കെ.പി. അനില്‍കുമാറിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരട് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

മരട്: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെ ആളുണ്ടെന്ന് പ്രസംഗിച്ച കെ.പി. അനില്‍ കുമാറിനെ ഓഡെപെക് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. അനില്‍കുമാറിനെതിരേ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുക, ഈ കാര്യത്തില്‍ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കരിങ്കൊടി പ്രകടനം നടത്തിയത്.

മണ്ഡലം പ്രസിഡന്‍റ് സി.ഇ. വിജയന്‍റെ നേതൃത്വത്തില്‍ കുണ്ടന്നൂര്‍ ജംങ്ഷനില്‍ നിന്ന് സംഘടിപ്പിച്ച ജാഥ കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്‍.കെ. സുരേഷ് ബാബു, ടി.കെ. ദേവരാജന്‍, സുനില സിബി, ബെന്‍ഷാദ് നടുവിലവീട്, കെ.എം. ജലാല്‍, ടി.എം. അബ്ബാസ്, ശരത് ചന്ദ്രന്‍, എം.എ. അബൂബക്കര്‍, സി.പി. ഷാജികുമാര്‍, സിബി സേവ്യര്‍, മിനി ഷാജി, രേണുക ശിവദാസ്, പത്മപ്രിയ വിനോദ്, എന്‍.കെ. സലിം, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress protests against K.P. Anil Kumar
Next Story