Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightഒടിഞ്ഞ തൂണുകൾ കായൽ...

ഒടിഞ്ഞ തൂണുകൾ കായൽ യാത്രക്ക്​ ഭീഷണി

text_fields
bookmark_border
ഒടിഞ്ഞ തൂണുകൾ കായൽ യാത്രക്ക്​ ഭീഷണി
cancel

മ​ര​ട്: ഏ​തു​നി​മി​ഷ​വും കാ​യ​ലി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന നി​ല​യി​ൽ പാ​ല​ത്തി​െൻറ കൈ​വ​രി​യു​ടെ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ കാ​യ​ൽ യാ​ത്ര​ക്ക്​ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

തേ​വ​ര-​കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന ര​ണ്ട് കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളാ​ണ് താ​ഴേ​ക്ക് വീ​ഴാ​വു​ന്ന നി​ല​യി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന​ത്.

കാ​യ​ലി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന ഇവ നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ബോ​ട്ടി​ൽ വ​ള​ന്ത​കാ​ട്‌ ദ്വീ​പ് കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും മ​റ്റും ഈ ​പാ​ല​ത്തി​െൻറ അ​ടി​യി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​ത്. ആ​ഗ​സ്​​റ്റി​ൽ കൊ​ച്ചി നേ​വ​ൽ ബേ​സി​ൽ​നി​ന്ന്​ ജ​ബ​ൽ​പൂ​രി​ലേ​ക്ക് ആ​യു​ധ​ങ്ങ​ളു​മാ​യി പോ​യ ലോ​റി​യാ​ണ് കു​ണ്ട​ന്നൂ​ർ-​തേ​വ​ര പാ​ല​ത്തി​ൽ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ശേ​ഷം പാ​ല​ത്തി​െൻറ കൈ​വ​രി ഇ​ടി​ച്ച് ത​ക​ർ​ത്ത​ത്.

അ​പ​ക​ട​ത്തി​നു​ശേ​ഷം പി.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കൈ​വ​രി​ക്ക് പ​ക​രം മു​ള ഉ​പ​യോ​ഗി​ച്ച് താ​ൽ​ക്കാ​ലി​ക​മാ​യി കൈ​വ​രി കെ​ട്ടി​വെ​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgebridge collapsedErnakulam News
News Summary - Bridge collapsed in ernakulam
Next Story