Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightകാണാതായ യുവാവി​െൻറ...

കാണാതായ യുവാവി​െൻറ മൃതദേഹം കായലിൽ കണ്ടെത്തി

text_fields
bookmark_border
Dead Body
cancel

മരട്: കാണാതായ യുവാവി​െൻറ മൃതദേഹം കായലിൽ കണ്ടെത്തി. മരട് തോമസ്പുരം പാലക്കാട്ടില്‍ വീട്ടില്‍ ജോസഫ് (38)ൻ്റെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് 5.30 ഒാടെ കണ്ണാടിക്കാട് കായലിന്​ സമീപം കണ്ടെത്തിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ച ഗോൾഡൻ കായലോരം ഫ്ലാറ്റ് നിലനിന്ന സ്ഥലത്തനടുത്തായിട്ടായിരുന്നു മൃതദേഹം കാണപ്പെട്ടത്​​.

തിങ്കളാഴ്ച്ച രാത്രി മുതല്‍ കാണാതായതായി വീട്ടുകാര്‍ മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കായലിൽ കണ്ടെത്തിയത്. തിങ്കൾ രാത്രി 10.30 ഓടെ മുറിക്കകത്ത്​ കയറി വാതില്‍ അടക്കുകായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മുറിയുടെ വാതില്‍ പുറത്തുനിന്നും പൂട്ടിയതായി കണ്ടതിനെ തുടര്‍ന്ന് വീട്ടുകാർ പരിശോധിച്ചതോടെ കിടപ്പുമുറിയിലും ബാത്ത്‌റൂമിലും രക്തം കണ്ടെത്തുകയും സമീപത്ത് ബ്ലേഡ് കിടക്കുന്നതായും കണ്ടതായി വീട്ടുകാര്‍ പറഞ്ഞു.

മരട് പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഡോഗ്​ സ്​ക്വാഡ് ചമ്പക്കര കനാലിനരികിൽ​ എത്തുകയും ചെയ്​തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഫയര്‍ഫോഴ്‌സെത്തി വെള്ളത്തിൽ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയതായി സംശയമുണ്ടെന്ന് പൊലിസ് പറഞ്ഞു.

ഭാര്യ: ജോയ്‌സി. മക്കള്‍: ആന്‍സിയ, ജോസി. മരട് പോലിസെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingMaraduFound DeadVyttila
News Summary - body of a missing man found in the lake
Next Story